ശ്രീനഗർ: കാഷ്മീരിലെ ഗന്ദർബാലിൽ യുവാവ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും ആവശ്യപ്പെട്ടു.
റഷീദ് വിദേശ ഭീകരനാണെന്നാണ് സൈന്യം ആദ്യം അറിയിച്ചതെന്നും പിന്നീട് ഭീകരരുമായി ബന്ധമുള്ള പ്രദേശവാസിയാണെന്നു പറഞ്ഞെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.